മെഡിക്കൽ കാമ്പസ് പശ്ചാത്തലത്തിലൂടെ ഷാജി കെെലാസ് ഒരുക്കുന്ന ‘ഹണ്ട്’ തിയേറ്ററുകളിലേക്ക് . കാമ്പസ് കഥാപാത്രങ്ങൾക്ക് അനുയോജ്യമായ അഭിനേതാക്കളെയാണ് അണിനിരത്തി ഒരു ഹൊറർ ചിത്രമാണ് സംവിധായകൻ ഒരുക്കുന്നത് . മലയാളത്തിലെ പുതു തലമുറക്കാരായ ഒരു കൂട്ടം ചെറുപ്പക്കാരുടെ നിര തന്നെ ഈ ചിത്രത്തിനായി അണിനിരക്കുന്നുണ്ട്. ഭാവന, രാഹുൽ മാധവ്, അജ്മൽ അമീർ, അനുമോഹൻ, ഡെയ്ൻ ഡേവിഡ്,ചന്തുനാഥ് എന്നിവരാണ് ചിത്രത്തിലെ അഭിനേതാക്കൾ.
ഭാവന അവതരിപ്പിക്കുന്ന ഡോ. കീർത്തിയാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രം. ഹൗസ് സർജൻസി കഴിഞ്ഞ് ജോലിയിലേക്ക് പ്രവേശിക്കുന്ന ഡോ കീർത്തിയുടെ മുന്നിലെത്തുന്ന കൊലപാതകക്കേസാണ് ചിത്രത്തിന്റെ പ്രമേയം . ആക്ഷനും ഹൊററും ക്രൈമും എല്ലാം കോർത്തിണക്കിയ ഒരു ക്ലീൻ എൻ്റർടൈനറായിട്ടാണ് ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തുന്നത് . സിനിമയുടെ പ്രധാന ലൊക്കേഷന്‍ പാലക്കാട് ആയിരുന്നു . അതിഥി രവി, രൺജി പണിക്കർ എന്നിവർ ഈ ചിത്രത്തിലെ മറ്റു രണ്ട് മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. നന്ദു വിജയകുമാർ, ബിജു പപ്പൻ, കൊല്ലം തുളസി, സുധി പാലക്കാട്, കോട്ടയം നസീർ, ജി സുരേഷ് കുമാർ, ദിവ്യ നായർ, സോനു എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്. തിരക്കഥ നിഖിൽ ആനന്ദ്, ഗാനങ്ങൾ സന്തോഷ് വർമ്മ, ഛായാഗ്രഹണം ജാക്സണ് ജോൺസൺ, ഹരിനരായണൻ, സംഗീതം കൈലാസ് മേനോൻ, എഡിറ്റിംഗ് എ ആർ അഖിൽ, കലാസംവിധാനം ബോബൻ, കോസ്റ്റ്യൂം ഡിസൈൻ ലിജി പ്രേമൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ മനു സുധാകർ.
ജയലഷ്മി ഫിലിംസിൻ്റെ ബാനറിൽ കെ രാധാകൃഷ്ണൻ നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ നിർമ്മാണം പുരോഗമിക്കുന്നുണ്ട് . ഓഗസ്റ്റ് 9 ന് ഇ 4 എൻ്റർടൈൻമെൻ്റ് പ്രദർശനത്തിനെത്തിക്കുന്നു.
