അബുദാബി: പൊതുവെ സ്ത്രീകൾക്ക് നിയന്ത്രണങ്ങളുള്ള രാജ്യമാണ് ഗൾഫ് രാജ്യങ്ങൾ .പ്രത്യേകിച്ച് ഡ്രൈവിംഗ് പോലുള്ള കാര്യത്തിൽ. എന്നാൽ നിയന്ത്രണങ്ങൾ ഒഴിവാക്കിയ സാഹചര്യത്തിൽ പർദ്ദ ധരിച്ച് ട്രക്ക് ഓടിക്കുന്ന ഇന്ത്യൻ യുവതിയാണ് ഇപ്പോള്‍ അന്താരാഷ്ട്ര മാധ്യമ വാർത്തകളില്‍ നിറയുന്നത്. ഫൗസിയ സഹൂർ എന്ന യുവതിയാണ് അറബിവേഷത്തിൽ 22 ചക്രങ്ങളുള്ള ട്രക്ക് ഓടിച്ച് വമ്പൻ വാഹനം കൈപ്പിടിയിലൊതുക്കിയത് .
വാർത്തകളിൽ നിറയുമ്പോഴും ചരിത്രത്തിലേക്ക് കൂടിയാണ് ഫൗസിയ ട്രക്ക് ഓടിച്ചു കയറ്റുന്നത്. കാരണം യുഎഇയില്‍ ഹെവി ലൈസൻസ് നേടിയ ഏറ്റവും പ്രായം കുറഞ്ഞ വനിതയാവുകയാണ് ഫൗസിയ. 2013ലാണ് ഫൗസിയ ആദ്യമായി കാർ ലൈസൻസ് നേടിയത് . ലൈറ്റ് വെഹിക്കിള്‍ ഡ്രൈവിങ് ലൈസൻസ് നേടിയ ശേഷം 9 വർഷങ്ങള്‍ക്ക് ശേഷമാണ് ഹെവി വെഹിക്കിള്‍ ലൈസൻസ് നേടാൻ തീരുമാനിച്ചത്.കൂടാതെ ഇന്ത്യയില്‍ നിന്ന് കൊമേഴ്സ് ആൻഡ് ബിസിനസില്‍ ബിരുദവും ഫൗസിയ കരസ്ഥമാക്കിയിട്ടുണ്ട്.

പരിശീലന വേളയിൽ ശാരീരിക പരിശോധനയും നേത്ര പരിശോധനയും നടത്തി. തന്റെ പ്രവൃത്തി പരിചയത്തില്‍, ആദ്യമായി ഒരു സ്ത്രീ ടെസ്റ്റിനായി വന്നതെന്നായിരുന്നു ഉന്നത ഉദ്യോഗസ്ഥ പ്രതികരിച്ചത്. ലൈസൻസ് നേടിയശേഷം വൈകാതെ ഫുജൈറയിലെ ഒരു സ്വകാര്യ കമ്ബനിയില്‍ ഫൗസിയക്ക് ജോലി ലഭിച്ചു. ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേക്ക് മണലും കല്ലും കൊണ്ടുപോകുകയായിരുന്നു ചുമതല.
ഡബിള്‍, ട്രിപ്പിള്‍ ആക്സല്‍ ട്രക്കുകള്‍ കൈകാര്യം ചെയ്യുന്നതില്‍ വൈദഗ്ധ്യം നേടിയതിനാല്‍ റോഡിലെ തടസ്സങ്ങള്‍ പ്രശ്നമേ അല്ലെന്ന് ഫൗസിയ പറയുന്നു.
View this post on Instagram
ദുബായിലെ ജബല്‍ അലിയില്‍ നിന്ന് അല്‍ ഖുദ്രയിലേയ്ക്കാണ് ഓടിയതാണ് ഏറ്റവും ദൈർഘ്യമേറിയ യാത്രയെന്നും യുവതി പറയുന്നു . അതെ സമയം കൂറ്റൻ ചക്രങ്ങളുള്ള വാഹനം കൈകാര്യം ചെയ്യുന്നത് വലിയ ഉത്തരവാദിത്തത്തോടെയാണെന്നും ഫൗസിയ പറയുന്നു. മാതാപിതാക്കളുടെ ഏകമകളായ ഫൗസിയ ഇന്ത്യക്കാരിയാണ്. ഫൗസിയയുടെ ജനനത്തിന് മുമ്പ് തന്നെ അവരുടെ പിതാവ് മരണപ്പെട്ടു. കുടുംബത്തിന്റെ ചുമതലകള്‍ ചെറുപ്പത്തില്‍ തന്നെ ഏറ്റെടുക്കേണ്ടി വന്ന ഫൗസിയക്ക് തന്റെ മാതാവിനെ കഴിഞ്ഞ റമദാനിൽ നഷ്ടപ്പെട്ടു .
View this post on Instagram
‘മാതാവിന് വേണ്ടി ഞാന്‍ ഏറെ കഷ്ടപ്പെട്ടിരുന്നു. എന്നെ ഞാന്‍ തന്നെ അവരുടെ മകനായി കണ്ട് കുടുംബത്തിന്റെ ചുമതലകള്‍ ഏറ്റെടുത്തു. അമ്മ മരിച്ചപ്പോള്‍ ഞാന്‍ തകര്‍ന്ന് പോയെങ്കിലും ഇനിയും ലക്ഷ്യങ്ങള്‍ നേടാനുണ്ടെന്ന് തിരിച്ചറിയുകയായിരുന്നു, അതാണ് സ്ത്രീശാക്തീകരണമെന്ന ലക്ഷ്യം’- ഫൗസിയ പറയുന്നു. ഒറ്റപ്പെട്ടുപോയ സാഹചര്യങ്ങളില്‍ ഏറ്റവും പ്രയാസമേറിയ ജോലികള്‍ ചെയ്യാനാകുമെന്ന് തെളിയിക്കണമായിരുന്നെന്നും ഫൗസിയ കൂട്ടിച്ചേർത്തു.
