സൗദി അറേബ്യയുടെ തൊഴിൽ വിപണി കൂടുതൽ പുരോഗമിക്കുന്നതായി റിപ്പോർട്ട് . ഏറ്റവും പുതിയ ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സ് (GASTAT) ഡാറ്റ അനുസരിച്ച്, സൗദി അറേബ്യയിലെ ദേശീയ തൊഴിലില്ലായ്മ നിരക്ക് 3.5 ശതമാനമായി തുടരുന്നു. ഇക്കൊല്ലം ആദ്യ പാദം മുതൽ തൊഴിലില്ലായ്മ നിരക്ക് താരതമ്യേന സ്ഥിരതയുള്ളതായെന്ന് ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സ് ചൂണ്ടിക്കാട്ടുന്നു .2024 ൻ്റെ ആദ്യ പാദത്തിലെ തൊഴിലില്ലായ്മ നിരക്കും 3.5 ശതമാനമായിരുന്നു . GASTAT പ്രകാരം , ഇത് 0.8 ശതമാനം പോയിൻ്റുകളുടെ വാർഷിക ഇടിവ് പ്രതിനിധീകരിക്കുന്നു.
2023 അവസാന പാദത്തിലെ 3.4 ശതമാനവുമായി താരതമ്യപ്പെടുത്തുമ്പോൾ സ്വദേശികളുടേയും വിദേശികളുടെയും മൊത്തത്തിലുള്ള തൊഴിലില്ലായ്മ നിരക്ക് താരതമ്യേന സ്ഥിരതയുള്ളതാണ്. സൗദി പൗരന്മാരുടെ തൊഴിലില്ലായ്മ നിരക്കും നേരിയ തോതിൽ കുറഞ്ഞു. മുൻ പാദത്തിലെ 7.8 ശതമാനത്തിൽ നിന്ന് 7.6 ശതമാനമായി കുറഞ്ഞു. ഇത് 1.1 ശതമാനം പോയിൻറുകളുടെ വർഷാവർഷം ഇടിവാണ് രേഖപ്പെടുത്തുന്നത് .അതെ സമയം, സൗദിപൗരന്മാർക്കിടയിലെ തൊഴിൽ പങ്കാളിത്തം 1.0 ശതമാനം വർദ്ധിച്ച് 51.4 ശതമാനത്തിലെത്തി.
സൗദിപൗരന്മാരുടെ തൊഴിൽ മേഖലയിൽ കാര്യമായ പുരോഗതിയാണ് ഡാറ്റ വെളിപ്പെടുത്തുന്നത്. തൊഴിൽ – ജനസംഖ്യ അനുപാതം 63.6% ആയി ഉയർന്നപ്പോൾ തൊഴിലില്ലായ്മ നിരക്ക് 4.2% ആയി കുറഞ്ഞു, ഇത് തൊഴിൽ വിപണിയിൽ പുരുഷന്മാരുടെ തൊഴിൽമേഖലയുടെ ഉയർച്ച രേഖപ്പെടുത്തുന്നു.
അതെ സമയം, സൗദി സ്ത്രീകളുടെ തൊഴിൽ ശക്തി പങ്കാളിത്ത നിരക്കും തൊഴിൽ-ജനസംഖ്യ അനുപാതവും വർധിച്ചപ്പോൾ, സ്ത്രീകളുടെ തൊഴിലില്ലായ്മ നിരക്കും ചെറുതായി ഉയർന്നു. ഈ സാഹചര്യത്തിൽ സ്ത്രീ തൊഴിലന്വേഷകർ അഭിമുഖീകരിക്കുന്ന വെല്ലുവിളികൾ ചെറുതല്ല.
സ്വകാര്യമേഖലയിൽ ജോലിചെയ്യാൻ തൊഴിൽരഹിതരായ സൗദി പൗരന്മാർക്കിടയിൽ ശക്തമായ സന്നദ്ധതയുള്ളതായി ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സ് സർവേ വെളിപ്പെടുത്തി. 95% തൊഴിലില്ലാത്ത പൗരന്മാരും സ്വകാര്യമേഖലയിലെ അവസരങ്ങളോട് തുറന്ന മനസ്സ് പ്രകടിപ്പിച്ചു, ഇത് പരമ്പരാഗത പൊതുമേഖലാ മുൻഗണനകളിൽ നിന്ന് മാറിനിൽക്കാൻ സാധ്യതയുണ്ടെന്ന് സൂചിപ്പിക്കുന്നു. അതെ സമയം, ഇവരിൽ ഭൂരിഭാഗവും സമയ ജോലിക്കായി തയ്യാറെടുക്കുകയും ദീർഘനേരം യാത്ര ചെയ്യാൻ തയ്യാറുള്ളവരുമാണ്.
അതെ സമയം,തൊഴിൽ തിരയൽ രീതികളിലേക്കും ഡാറ്റ വെളിച്ചം വീശുന്നു. ഏറ്റവും പ്രചാരത്തിലുള്ള സമീപനം വ്യക്തിഗത നെറ്റ്വർക്കുകളെ ആശ്രയിക്കുന്നതാണ്, തൊഴിലില്ലാത്ത സൗദികളിൽ 87.5% പേരും സുഹൃത്തുക്കളിൽ നിന്നും ബന്ധുക്കളിൽ നിന്നും സഹായം തേടുന്നുണ്ട് . ഒപ്പം ഫലപ്രദമായ തൊഴിൽ നിയമന പരിപാടികളും രാജ്യത്ത് സജീവമാകുന്നുണ്ട് .
