Author: liv3M4layala

എംപോക്സ് എന്നറിയപ്പെടുന്ന ‘മങ്കി പോക്സ്’ രോഗം 116 രാജ്യങ്ങളിൽ പടർന്നുകഴിഞ്ഞതായി റിപ്പോർട്ട്. ഇതോടെ ലോകാരോഗ്യ സംഘടന (W H O )ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ലോകാരോഗ്യ സംഘടനയുടെ അടിയന്തര കമ്മിറ്റി ഉടൻ യോഗം ചേരാൻ തീരുമാനിച്ചു. അടിയന്തിര ശ്രദ്ധ ആവശ്യപ്പെടുന്ന രോഗത്തെ ഗ്രേഡ് 3 എമർജൻസി വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. എച്ച്1 എൻ1 പന്നിപ്പനി, എബോള, കോവിഡ് , പോളിയോ വൈറസ്, സിക വൈറസ് എന്നിവക്കാണ് ഇതുവരെ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിട്ടുള്ളത്. ആഫ്രിക്കയിൽ മാത്രം 15,000 പേർ രോഗികളായി. 461 മരണം റിപ്പോർട്ട് ചെയ്യപ്പെട്ടു. 2023 നേക്കാൾ 160 ശതമാനമാണ് രോഗ വർധന. പനി, തലവേദന, പേശിവേദന, മുഖത്ത് ചുണങ്ങ് തുടങ്ങി ശരീരത്തിൻ്റെ മറ്റ് ഭാഗങ്ങളിലേക്കും വ്യാപിക്കുന്ന വസൂരിക്ക് സമാനമായ ലക്ഷണങ്ങളാണ് മങ്കി പോക്‌സിനുള്ളത് .രോഗം ബാധിച്ച മൃഗങ്ങൾ, ശരീരസ്രവങ്ങൾ, അല്ലെങ്കിൽ മലിനമായ വസ്തുക്കൾ എന്നിവയുമായി നേരിട്ടുള്ള സമ്പർക്കത്തിലൂടെയാണ് വൈറസ് മനുഷ്യരിലേക്ക് പകരുന്നത്. കൂടാതെ ഇത് ശ്വസന തുള്ളികളിലൂടെയോ അടുത്ത സമ്പർക്കത്തിലൂടെയോ വ്യക്തിയിൽ…

Read More

രാജ്യം എഴുപത്തി എട്ടാമത് സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന വേളയിൽ വ്യാഴാഴ്ച നടന്ന ചടങ്ങിൽ പങ്കെടുത്തപ്പോൾ രാഹുൽ ഗാന്ധിക്ക് ലഭിച്ചത് പിൻ നിരയിലെ സീറ്റെന്ന് ആക്ഷേപം . വെള്ള കുർത്ത പൈജാമ ധരിച്ച രാഹുൽ ഗാന്ധി ഒളിമ്പിക്‌സ് മെഡൽ ജേതാക്കളായ മനു ഭാക്കർ, സരബ്‌ജോത് സിംഗ് എന്നിവരോടൊപ്പം അവസാന നിരയിൽ ഇരിക്കുന്നതാണ് കണ്ടത്. ഒളിമ്പിക്‌സ് വെങ്കലം നേടിയ ഹോക്കി ടീമിലെ ക്യാപ്റ്റൻ ഹർമൻപ്രീത് സിംഗ്, പിആർ ശ്രീജേഷ് എന്നിവരും മുൻ കോൺഗ്രസ് നേതാവിനൊപ്പം ഇരുന്നു. ഒരു ദശാബ്ദത്തിനിടെ ആദ്യമായി ഒരു പ്രതിപക്ഷ നേതാവ് ചെങ്കോട്ടയിൽ സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുത്ത വേളയിലാണ് ഈ അനാദരവ് . മുൻ നിരയിൽ കേന്ദ്രമന്ത്രിമാരായ നിർമല സീതാരാമൻ, ശിവരാജ് സിംഗ് ചൗഹാൻ, അമിത് ഷാ, ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് എസ് ജയശങ്കർ എന്നിവർക്ക് രണ്ടാം സ്ഥാനത്ത് സീറ്റ് ലഭിച്ചു. അടൽ ബിഹാരി വാജ്‌പേയിയുടെ കീഴിലുള്ള ബി.ജെ.പി ഭരണകാലത്ത് സോണിയ ഗാന്ധിക്ക് എല്ലായ്‌പ്പോഴും ഒന്നാം നിരയിൽ സീറ്റ് അനുവദിച്ചിരുന്നു എന്നതാണ് ശ്രദ്ധേയം. പ്രോ​ട്ടോ​ക്കോ​ള്‍…

Read More

ബുദ്ധ ക്ഷേത്രങ്ങളിൽ നിന്ന് ക്യുആർ കോഡ് സ്കീം ഉപയോഗിച്ച് സംഭാവന തട്ടിയെടുത്തതിന് നിയമ ബിരുദധാരി അറസ്റ്റിൽ. ചൈനയിലാണ് സംഭവം. ഒരു പ്രശസ്ത ചൈനീസ് സർവകലാശാലയിൽ നിന്ന് നിയമത്തിൽ ബിരുദാനന്തര ബിരുദം നേടിയ വ്യക്തി തൻ്റെ മോഷണം വെളിപ്പെടുത്തുന്ന വീഡിയോ ദൃശ്യങ്ങൾ പോലീസ് പുറത്തുവിട്ടതിനെ തുടർന്നാണ് പ്രതി പിടിയിലായത്. ക്ഷേത്രങ്ങളിലെ സംഭാവന പെട്ടികൾക്ക് സമീപം സ്ഥാപിച്ചിട്ടുള്ള ക്യു ആർ കോഡുകൾ മാറ്റി സ്വന്തം ക്യൂആർ കോഡ് സ്ഥാപിച്ചു. അങ്ങനെ വിശ്വാസികള്‍ ദൈവത്തിനായി നല്‍കിയ പണമെല്ലാം സ്വന്തം അക്കൌണ്ടിലേക്ക് മാറ്റുകയായിരുന്നു. 4,200 ഡോളറിലധികം (ഏകദേശം 3.5 ലക്ഷം രൂപ) വരുന്ന മോഷണം ഈ വർഷം ഷാങ്‌സി, സിചുവാൻ, ചോങ്‌കിംഗ് പ്രവിശ്യകളിലുടനീളമുള്ള ക്ഷേത്രങ്ങളിലാണ് നടന്നത്. ബാവോജി നഗരത്തിലെ ഫാമെൻ ടെമ്പിളിൽ നിന്നുള്ള ദൃശ്യങ്ങൾ ബുദ്ധ പ്രതിമയ്ക്ക് മുന്നിൽ കുമ്പിടുമ്പോൾ ക്ഷേത്രത്തിൻ്റെ സംഭാവന പെട്ടിക്ക് മുകളിൽ പ്രതി സ്വന്തം ക്യുആർ കോഡ് സ്ഥാപിക്കുന്നത് കാണിച്ചതോടെയാണ് കുറ്റകൃത്യം വെളിപ്പെട്ടത്. ഷാൻസി പോലീസ് പുറത്തുവിട്ട ഈ വീഡിയോ, സംഭാവന മോഷ്ടിക്കുന്നതും…

Read More

സിയോൾ : രാജിപ്രഖ്യാപിച്ച് ജപ്പാൻ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ. സെപ്റ്റംബറിൽ സ്ഥാനം ഒഴിയുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഒപ്പം പുതിയ പ്രധാനമന്ത്രിയെ തീരുമാനിക്കാൻ കിഷിദ ലിബറൽ ഡെമോക്രാറ്റിക് പാർട്ടിയോട് (എൽഡിപി) ആവശ്യപ്പെട്ടതായി എൻഎച്ച്കെ ഉൾപ്പെടെയുള്ള ജാപ്പനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഭരണകക്ഷിയായ ലിബറൽ ഡെമോക്രാറ്റിക് പാർട്ടിയുടെയോ എൽഡിപിയുടെയോ പ്രസിഡൻ്റായി അടുത്ത മാസം വീണ്ടും തിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് അദ്ദേഹം പത്രസമ്മേളനത്തിൽ പറഞ്ഞു. ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെട്ടാൽ പിന്നെ രാഷ്ട്രീയത്തിൽ തുടരുന്നതിൽ കാര്യമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ജനങ്ങളെ ഓർത്താണ് ഈ തീരുമാനം എടുത്തതെന്നും അദ്ദേഹം പറഞ്ഞു. എൽഡിപി പ്രസിഡൻ്റായ കിഷിദയുടെ കാലാവധി സെപ്തംബറിൽ അവസാനിക്കും. പാർട്ടി ഒരു പുതിയ നേതാവിനെ തെരഞ്ഞെടുക്കും, എൽഡിപിക്ക് അധോസഭയിൽ ഭൂരിപക്ഷമുള്ള രാജ്യത്തിൻ്റെ പാർലമെൻ്റ് പുതിയ നേതാവിനെ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കും.കിഷിദയുടെ അംഗീകാര റേറ്റിംഗ് 25% ആയി കുറഞ്ഞു, എന്നാൽ താൻ ഓഫീസിൽ തുടരുമെന്ന് അദ്ദേഹം തറപ്പിച്ചു പറഞ്ഞു. ഫ്യൂമിയോ കിഷിദ ജപ്പാൻ പ്രധാനമന്ത്രിയായത് 2021ലാണ്. ആയിരത്തിലധികം ദിവസങ്ങൾ കിഷിദ ഓഫീസിൽ ചെലവഴിച്ചു,…

Read More

ന്യൂ​ഡ​ൽ​ഹി: രാജ്യം ഇന്ന് 78-ാം ​സ്വാ​ത​ന്ത്ര്യദിനം ആഘോഷിക്കുന്നു.സ്വാ​ത​ന്ത്ര്യ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ചെ​ങ്കോ​ട്ട​യി​ൽ ദേ​ശീ​യ പ​താ​ക ഉ​യ​ർ​ത്തി. രാ​ജ്ഘ​ട്ടി​ൽ പ്രവേശിച്ച് ആ​ദ​രം അ​ർ​പ്പി​ച്ച ശേ​ഷ​മാ​ണ് പ്ര​ധാ​ന​മ​ന്ത്രി ചെ​ങ്കോ​ട്ട​യി​ൽ പ​താ​ക ഉ​യ​ർ​ത്തി​യ​ത്.പ്ര​തി​രോ​ധ മ​ന്ത്രി രാ​ജ് നാഥ്‌ സിം​ഗും സ​ഹ​മ​ന്ത്രി​യും ചേ​ർ​ന്നാ​ണ് പ്ര​ധാ​ന​മ​ന്ത്രി​യെ ചെ​ങ്കോ​ട്ട​യി​ലേ​ക്ക് ആനയിച്ചത്. വി​ക​സി​ത ഭാ​ര​തം ‘2047’ എ​ന്ന​താ​ണ് ഇ​ത്ത​വ​ണ​ത്തെ സ്വാ​ത​ന്ത്ര്യ​ദി​ന ആ​ഘോ​ഷ​ത്തി​ന്‍റെ തീം. തു​ട​ർ​ന്ന് മൂ​ന്ന് സേ​ന​ക​ളും ഡ​ൽ​ഹി പോ​ലീ​സും ചേ​ർ​ന്ന് അ​ദ്ദേ​ഹ​ത്തി​ന് ‘ഗാ​ർ​ഡ് ഓ​ഫ് ഓ​ണ​ർ’ ന​ൽ​കി ആദരിച്ചു .തുടർന്ന് അദ്ദേഹം ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തി. ​ശേഷം രാ​ജ്യ​ത്തെ അ​ഭി​സം​ബോ​ധ​ന​ചെ​യ്തു. സ്വാ​ത​ന്ത്ര്യ​സ​മ​ര സേ​നാ​നി​ക​ളെ അ​നു​സ്മ​രി​ച്ച് കൊ​ണ്ടാ​ണ് പ്ര​ധാ​ന​മ​ന്ത്രി പ്ര​സം​ഗം ആ​രം​ഭി​ച്ച​ത്. ന​മ്മു​ടെ ക​ർ​ഷ​ക​രും ജ​വാ​ന്മാ​രു​മാ​ക്കെ രാ​ഷ്ട്ര നി​ർ​മാ​ണ​ത്തി​ലെ പ​ങ്കാ​ളി​ക​ളാ​ണെ​ന്നും സ്വാ​ത​ന്ത്ര്യ​ത്തി​നാ​യി പോ​രാ​ടി​യ​വ​രു​ടെ പു​ണ്യ സ്മ​ര​ണ​ക്ക് മു​ൻ​പി​ൽ ആ​ദ​രം അ​ര്‍​പ്പി​ക്കു​ന്നു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. “കൊ​ളോ​ണി​യ​ൽ ഭ​ര​ണ​ത്തി​നെ​തി​രെ നീ​ണ്ട പോ​രാ​ട്ടം രാ​ജ്യം ന​ട​ത്തി. സ്വാ​ത​ന്ത്ര്യ​മെ​ന്ന ഒ​രേ ഒ​രു ല​ക്ഷ്യ​മേ ആ ​പോ​രാ​ട്ട​ത്തി​നു​ണ്ടാ​യി​രു​ന്നു​ള്ളൂ. 2047 ൽ ​വി​ക​സി​ത ഭാ​ര​ത​മെ​ന്ന ല​ക്ഷ്യം…

Read More

ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ പുറത്താക്കുന്നതിൽ പങ്കില്ലെന്ന് അമേരിക്ക. ഇക്കാര്യത്തിൽ യുഎസ് ഇടപെടലിനെക്കുറിച്ചുള്ള ആരോപണങ്ങൾ “വെറും തെറ്റാണ്” എന്ന് വൈറ്റ് ഹൗസ് കഴിഞ്ഞ ദിവസം പറഞ്ഞു. “ഞങ്ങൾക്ക് യാതൊരു പങ്കുമില്ല. ഈ സംഭവങ്ങളിൽ അമേരിക്കൻ ഗവൺമെൻ്റ് ഉൾപ്പെട്ടിട്ടുണ്ടെന്ന ഏതെങ്കിലും റിപ്പോർട്ടുകളോ കിംവദന്തികളോ കേവലം തെറ്റാണ്,” വൈറ്റ് ഹൗസ് വക്താവ് കരീൻ ജീൻ-പിയറി പത്രസമ്മേളനത്തിൽ പറഞ്ഞു. അതെ സമയം ബംഗാൾ ഉൾക്കടലിലെ ബംഗ്ലദേശിലെ സെൻ്റ് മാർട്ടിൻ ദ്വീപിൻറെ നിയന്ത്രണം വേണമെന്നതിനാൽ തന്നെ പുറത്താക്കുന്നതിൽ യു.എസ് പങ്കുണ്ടെന്ന് ഷെയ്ഖ് ഹസീന ആരോപിച്ചതായി പ്രമുഖ പത്രം റിപ്പോർട്ട് ചെയ്‌തു. ബംഗ്ലാദേശ് ഗവൺമെൻ്റിൻ്റെ ഭാവി നിർണ്ണയിക്കേണ്ടത് ബംഗ്ലാദേശി ജനതയാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു, അവിടെയാണ് ഞങ്ങൾ നിൽക്കുന്നത്,” വൈറ്റ് ഹൗസ് വ്യക്തമാക്കി. അതെ സമയം രാ​ജ്യ​ത്ത് ആ​ഭ്യ​ന്ത​ര യു​ദ്ധ​ത്തി​ന് സ​മാ​ന​മാ​യ സാ​ഹ​ച​ര്യം സൃ​ഷ്ടി​ച്ച​ത് അ​മേ​രി​ക്ക​യാ​ണെ​ന്ന് ഷേ​യ്ഖ് ഹ​സീ​ന പ്ര​തി​ക​രി​ച്ചി​രു​ന്നു. ഈ വാദമാണ് അമേരിക്ക തള്ളിയത് . English Summary : We have no role in …

Read More

 വാട്ടർ ടാങ്ക് വൃത്തിയാക്കാത്തവരും ശ്രദ്ധിക്കണം   തുടക്കത്തിൽ രോഗം കണ്ടുപിടിച്ച് ചികിത്സിക്കുന്നത് പ്രധാനം അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസ് (അമീബിക് മസ്തിഷ്‌ക ജ്വരം) തിരുവനന്തപുരത്ത് 3 പ്രദേശങ്ങളിൽ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ കുളം, തോട് തുടങ്ങിയ ജലാശയങ്ങിൽ കുളിച്ചവർക്ക് രോഗലക്ഷണങ്ങൾ കണ്ടാൽ അത് പറഞ്ഞ് ചികിത്സ തേടണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഇത്തരം ജലവുമായി ഏതെങ്കിലും രീതിയിൽ സമ്പർക്കം ഉണ്ടായിട്ടുള്ളവർക്ക് തീവ്രമായ തലവേദന, പനി, ഓക്കാനം, ഛർദി, കഴുത്ത് തിരിക്കാനുള്ള ബുദ്ധിമുട്ട് തുടങ്ങിയ രോഗലക്ഷണങ്ങൾ കണ്ടാൽ ഉടനടി അക്കാര്യം പറഞ്ഞ് ചികിത്സ തേടേണ്ടതാണ്. 97 ശതമാനം മരണ നിരക്കുള്ള രോഗമാണിത്. അതിനാൽ ആരംഭത്തിൽ തന്നെ രോഗം കണ്ടെത്തി ചികിത്സിക്കുന്നത് പ്രധാനമാണ്. ലോകത്ത് തന്നെ രോഗമുക്തി കൈവരിച്ചിട്ടുള്ളത് ആകെ 11 പേർ മാത്രമാണ്. കേരളത്തിൽ രണ്ട് പേരാണ് ഇതുവരെ രോഗമുക്തി നേടിയത്. മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്നവർക്ക് മെഡിക്കൽ ബോർഡിന്റെ ഏകോപനത്തിൽ ഫലപ്രദമായ ചികിത്സ ഉറപ്പ് വരുത്തിയതായും മന്ത്രി വ്യക്തമാക്കി. പായൽ പിടിച്ചു കിടക്കുന്നതോ മൃഗങ്ങളെ കുളിപ്പിക്കുന്നതോ മാലിന്യമുള്ളതോ…

Read More

കിവ്: റഷ്യ – യുക്രെയ്ൻ യുദ്ധത്തിന് ആക്കം കൂട്ടി ​ ആണവ നിലയത്തിൽ ഡ്രോൺ ആക്രമണം. യൂ​റോ​പ്പി​ലെ ഏ​റ്റ​വും വ​ലി​യ ആ​ണ​വ നി​ല​യ​മാ​യ യുക്രെയ്നിലെ സ​പോ​റീ​ഷ്യ​യി​ലാണ് ​ ഡ്രോൺ ഉപയോഗിച്ച് ആക്രമണം നടത്തിയത് .ഇതിന് പിന്നാലെ സ​പോ​റീ​ഷ്യ​ ആണവ നിലയിൽ തീപിടിത്തമുണ്ടായി. ഒന്നിലധികം സ്ഫോടനങ്ങളെത്തുടർന്ന് സ​പോ​റീ​ഷ്യ​യി​ലെ കൂളിങ് ടവർ തകരുകയും പ്ലാന്‍റിന്‍റെ വടക്കൻ ഭാഗത്തുനിന്ന് ഇരുണ്ട പുക ഉയരുകയും ചെയ്തു. എന്നാൽ തീ പൂർണമായും കെടുത്തിയെന്നാണ് വിവരം. അതെ സമയം ആക്രമണ പശ്ചാത്തലത്തിൽ യൂറോപ്പ് ആകമാനം ആശങ്കയിലായിരിക്കുകയാണ്. പ്ലാന്‍റിന് ചുറ്റും റേഡിയേഷൻ ഉണ്ടായിട്ടില്ലെന്ന് റഷ്യ നിയമിച്ച ഗവർണർ യെവ്ജെനി ബാലിറ്റ്സ്കി അറിയിച്ചു. എന്നാൽ ആണവ നിലയത്തിൽ ആക്രമണം നടത്തിയത് റഷ്യയാണെന്ന് യുക്രെയ്ൻ ആരോപിച്ചു. എന്നാൽ, തങ്ങളല്ല യുക്രെയ്ൻ തന്നെയാണ് ആക്രമണം നടത്തിയതെന്ന് റഷ്യയും തിരിച്ചടിച്ചു. രണ്ട് വർഷത്തിലേറെയായി മോസ്കോയുടെ സൈന്യം കൈവശപ്പെടുത്തിയ പ്ലാൻ്റിൽ റഷ്യൻ സൈന്യം ആക്രമണം നടത്തിയതായി ഉക്രെയ്ൻ പ്രസിഡൻ്റ് വോളോഡിമർ സെലെൻസ്കി പറഞ്ഞു. ആണവ നിലയം 2022 മുതൽ…

Read More

പുതുക്കോട്ട: വയനാട്ടിൽ ഉരുൾപൊട്ടലുണ്ടായതിന്റെ ഭാഗമായി അരലക്ഷത്തോളം രൂപ സമാഹരിച്ച് തമിഴ് നാട്ടിലെ മനുഷ്യസ്നേഹി. പുതുക്കോട്ടയിലെ മേട്ടുപ്പട്ടി ഗ്രാമത്തിലെ ഭഗവാൻ ടീ സ്റ്റാൾ ഉടമ ശിവകുമാർ 44,700 രൂപ സമാഹരിച്ചാണ് വയനാടിന് പിന്തുണ പ്രഖ്യാപിച്ചത് . കഴിഞ്ഞ ദിവസം 12 മണിക്കൂറിനുള്ളിലാണ് ശിവകുമാർ 44,700 രൂപ സമാഹരിച്ചത് . ‘മൊയ് വിരുന്ത്’ എന്ന് തമിഴിൽ അറിയപ്പെടുന്ന ചായസത്കാരം നടത്തിയാണ് ശിവകുമാർ വയനാടിന് വേണ്ടി തുക സമാഹരിച്ചത്. കടയിൽ നിന്ന് ചായ കുടിച്ച ആരോടും പണം വാങ്ങിയില്ല. പകരം, വയനാടിനായി സ്ഥാപിച്ച പെട്ടിയിലേക്ക് ഇഷ്ടമുള്ള തുക ഇടാം. ഇങ്ങനെ ഒരു ദിവസത്തെ ചായ മുഴുവൻ പണം ഈടാക്കാതെ നൽകി സഹായം സ്വരൂപിക്കുകയായിരുന്നു. വയനാട്ടിലെ ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്ന കുടുംബങ്ങളെ സഹായിക്കാനാണ് തുക വിനിയോഗിക്കുക. ഒരു നല്ല കാര്യത്തിന് മുന്നിൽ നിൽക്കാൻ ആളുണ്ടെങ്കിൽ സഹായിക്കാൻ ജനങ്ങൾ തയാറാണ് എന്നാണ് തന്‍റെ അനുഭവമെന്ന് ശിവകുമാർ പറയുന്നു. മുമ്പ് പലതവണ ഇത്തരത്തിൽ തുക സമാഹരണം നടത്തിയിട്ടുണ്ട്. എന്നാൽ, വയനാടിന് വേണ്ടി…

Read More

കൊ​ച്ചി: കേരളത്തിൽ സ്വ​ർ​ണ​വി​ല കുതിക്കുന്നു . പ​വ​ന് 760 രൂ​പ​യും ഗ്രാ​മി​ന് 95 രൂ​പ​യു​മാ​ണ് വ​ർ​ധി​ച്ച​ത്. ഇ​തോ​ടെ സ്വ​ർ​ണ​വി​ല പ​വ​ന് 52,520 രൂ​പ​യി​ലും ഗ്രാ​മി​ന് 6,565 രൂ​പ​യി​ലു​മാ​ണ് വ്യാ​പാ​രം നടക്കുന്നത് . 18 കാ​ര​റ്റ് സ്വ​ര്‍​ണ​വി​ല 80 രൂ​പ കൂ​ടി 5,425 രൂ​പ​യി​ലെ​ത്തി. വെ​ള്ളി​യാ​ഴ്ച ഒ​റ്റ​യ​ടി​ക്ക് 600 രൂ​പയുടെ വർദ്ധനവ് രേഖപ്പെടുത്തിയതോടെയാണ് സ്വ​ര്‍​ണ​വി​ല വീ​ണ്ടും 51,000 ക​ട​ന്ന​ത്. ശ​നി​യാ​ഴ്ച 160 രൂ​പ​യും തി​ങ്ക​ളാ​ഴ്ച 200 രൂ​പ​യും വ​ർ​ധി​ച്ചു. ഇ​ന്ന് വീ​ണ്ടും കു​തി​ച്ചു​ക​യ​റി​യ​തോ​ടെ​യാ​ണ് സ്വ​ർ​ണം വീ​ണ്ടും 52,000 ക​ട​ന്ന​ത്. ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച 50,800 രൂ​പ​യാ​യി താ​ഴ്ന്ന് ഈ ​മാ​സ​ത്തെ ഏ​റ്റ​വും കു​റ​ഞ്ഞ നി​ല​വാ​ര​ത്തി​ലേ​ക്ക് എ​ത്തി​യ ശേ​ഷം സ്വ​ര്‍​ണ​വി​ല അ​ഞ്ചു​ദി​വ​സ​ത്തി​നി​ടെ 1,700 രൂ​പ​യാ​ണ് വ​ര്‍​ധി​ച്ച​ത്. അതെ സമയം ക​ഴി​ഞ്ഞ മാ​സം 17ന് ​സ്വ​ര്‍​ണ​വി​ല 55,000 രൂ​പ​യാ​യി ഉ​യ​ര്‍​ന്ന് ആ ​മാ​സ​ത്തെ ഏ​റ്റ​വും ഉ​യ​ര്‍​ന്ന നി​ല​വാ​ര​ത്തി​ല്‍ എ​ത്തി​യി​രു​ന്നു. എ​ന്നാ​ല്‍ കേ​ന്ദ്ര ബ​ജ​റ്റി​ല്‍ ക​സ്റ്റം​സ് തീ​രു​വ കു​റ​ച്ച​തോ​ടെ സ്വ​ര്‍​ണ​വി​ല​യി​ല്‍ വ​ലി​യ ഇ​ടി​വുള്ളതായി കണ്ടു . English Summary: …

Read More